Oman Malayalee Koottam

ഈ മണലാആരണ്യത്തിലെ ചുട്ടുപൊള്ളുന്ന വേനലിലും കണ്ണ് തുറക്കാന്‍ പറ്റാത്ത പൊടി കാറ്റിലും മരം കോച്ചുന്ന തണുപ്പിലും അഹോരാത്രം അദ്വാനിച്ചു ദൂരെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ കുടുംബത്തെയും നാടിനെയും നാട്ടാരെയും സംരക്ഷിക്കുന്ന അനേകായിരം വരുന്ന കേരളത്തിലെ പ്രവാസികള്‍ക്കായി അതില്‍ ഒരു ഭൂരിപക്ഷം വരുന്ന ഒമാനിലെ മലയാളികള്‍ക്കായി ഞങ്ങള്‍ ഈ മലയാളിക്കൂട്ടം സമര്‍പിക്കുന്നു
ഞങ്ങള്‍ അറിയുന്ന നിങ്ങളെ അറിയുന്ന ഇവിടെയുള്ള മുഴുവന്‍ മലയാളികളെയും ഇതിന്‍റെ ഭാഗമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു . നമ്മള്‍ പല മതത്തില്‍ പെട്ടവരാവാം , പല ജാതിയില്‍ പെട്ടവരവാം , പല പ്രായത്തിലുള്ളവരാവാം , പല ഭാഷ സംസാരിക്കുന്നവരാവാം . പക്ഷെ നമ്മള്‍ എല്ലാവരും പ്രവാസികളാണ്
ഒരേ ദു:ഖവും ഒരേ സന്തോഷവും അനുഭവിക്കുന്നവര്‍, അതിനാല്‍ നിങ്ങളുടെ ദു:ഖവും സന്തോഷവും, ഇഷ്ടവും അനിഷ്ടവും കലയും സാഹിത്യവും എന്നുവേണ്ട
നിങ്ങളുടേതായ എല്ലാം പങ്കുവക്കുന്നതിനു ഈ കൂടായ്മക്ക് കഴിയണം എന്ന് ഞങ്ങള്‍‍ ആഗ്രഹിക്കുന്നു.