Indira Gandhi Veekshanam Forum AUH

"അഭിനന്ദനങ്ങൾ" കേരളത്തിന്‍റെ പൊതുജീവിതത്തില്‍ നിറദീപമായി പ്രഭചൊരിഞ്ഞ ധിഷണാശാലി സി.പി. ശ്രീധരന്‍ ദിവംഗതനായിട്ട് പതിനെട്ട് വർഷം പിന്നിടുമ്പോൾ
അദേഹത്തോടുള്ള ആദര സൂചകമായി കഴിഞ്ഞ നാല് ദശകങ്ങളായി യു.എ .യി.ലെ കലാ സംസ്കാരിക, ജീവ കാരുണ്യ മേഖലകളിൽ നിറ സാന്നിധ്യമായ ഇന്ദിര ഗാന്ധി വീക്ഷണം ഫോറം തൃശൂർ അമല നഗറിൽ നിർമിച്ച സി.പി.ശ്രീധരൻ മെമ്മോറിയൽ റിസർച് ലൈബ്രറിയും ഗവേഷണ പഠന കേന്ദ്രവും ഒക്ടോബർ 30 ന് വ്യഴാഴ്ച രാവിലെ 9.30 ന് മലയാളികൾക്കായി സമർപ്പിക്കയാണ്. വിപുലമായ ധൈഷണിക പ്രവര്‍ത്തനങ്ങള്‍കൊണ്ട് കേരളത്തെ ധന്യവും ദീപ്തവുമാക്കിയ ബഹുശാഖിയായ പ്രതിഭാവൃക്ഷമായിരുന്ന സി.പി. തലമുറകളുടെ ഓര്‍മ്മകളില്‍ എന്നും നിറഞ്ഞുനില്‍ക്കാൻ ഇന്ദിര ഗാന്ധി വീക്ഷണം ഫോറത്തിന്റെ ഈ സംരംഭതിന്ന്‌ കഴിയും എന്നത് ഒരു പ്രവാസിയെ സമ്പത്തിച്ച് അഭിമാനമാണ്. അതിന് പിന്നിൽ പ്രവർത്തിച്ച ഇന്ദിര ഗാന്ധി വീക്ഷണം ഫോറത്തിന്റെ എല്ലാ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു.