KERALA LATIN COMMUNITY,KUWAIT ( KLCK)

ഓര്‍ക്കുക Latin റൈറ്റ് ഉള്ളവര്‍ക്ക് മാത്രം ആണ് ഈ കൂട്ടായ്മ .. പ്രിയ കൂട്ടുകാരെ, കത്തോലിക്ക സഭ ഏകവും വിശുദ്ധവും സ്സാര്‍വത്രികവും അപോസ്തോലികവുമാണ്. ക്രിസ്തു സ്ഥാപിച്ച സഭയിലെ എല്ലാ സഹോദരങ്ങളും ഒരേ ദൈവത്തിന്റെ മക്കളായി വ്യാപരിക്കേണ്ടത് അത്യാവശ്യമാണ്. കര്‍ത്താവായ യേശുക്രിസ്തു തന്റെ ശിഷ്യനായ പത്രോസിനു നല്‍കുന്ന വാഗ്ദാനം നമുക്ക് കരുത്തെകട്ടെ.. ഈ ഗ്രൂപ്പിന്റെ ലക്‌ഷ്യം, സഭാ മക്കളായ നമ്മള്‍ എല്ലാവരും ഒന്നാണ് എന്നാ അവബോധം വളര്‍ത്തുക എന്നുള്ളതാണ്. മറ്റു സഭാസമൂഹങ്ങളൊക്കെയും കത്തോലിക്കാ സഭയില്‍ സഹോദര സഭകളായി വന്നു ചേര്‍ന്നതാണ്. കേരളത്തിലെ റോമന്‍(ലത്തീന്‍ ) കത്തോലിക്കരായ സഹോദരങ്ങള്‍, തങ്ങളുടെ സഭയുടെ, സമുദായത്തിന്റെ ചരിത്രവും വ്യക്തിത്വവും മനസിലാക്കി പ്രവര്‍ത്തിക്കുവാന്‍ , ജീവിക്കുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നു.. ഒരു വിശ്വാസ സമൂഹമായി സമൂഹത്തിന്റെയും സഭയുടെയും സമുദായത്തിന്റെയും വളര്ച്ചക്കുവേണ്ടി പ്രവര്‍ത്തിക്കാം...കുവൈറ്റ്‌ ബിഷപ്പ് കാമിലോ പിതാവിന്റെ നേതൃത്വം വഹിക്കുന്ന ഈ കൂട്ടായ്മ വളരെയധികം ശക്തി പ്രാപിച്ചിരിക്കുന്നു അതില്‍ നമ്മള്‍ ഓരോരുത്തര്‍ക്കും അഭിമാനിക്കാം കേരളം കഴിഞ്ഞാല്‍ ലത്തിന്‍ ഒരു കൂട്ടായ്മ കുവൈറ്റ്‌ ല്‍ മാത്രം ആണ് ഉള്ളത് ഇത്രയും ശക്തിയോടെ .ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ......