Afx Movie Club

സിനിമയെ ഭ്രാന്തമായി സ്നേഹിക്കുന്ന ഏവർക്കും AFX MOVIE CLUB ഫേസ്ബു...ക്ക് ഗ്രൂപ്പിലേക്ക് സ്വാഗതം....

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:
.
മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പോസ്റ്റ്‌ ചെയ്യാൻ ശ്രദ്ധിക്കുക. മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്‌താൽ മതി. http://www.google.com/intl/ml/inputtools/try/
.
വസ്തുനിഷ്ടമായ സിനിമാ നിരൂപണങ്ങൾക്ക് ഞങ്ങൾ കൂടുതൽ പ്രാധാന്യം നൽകുന്നു. കഥയിലെ പ്രസക്തഭാഗങ്ങളോ, ട്വിസ്റ്റോ വിവരിക്കുന്ന പോസ്റ്റുകളിൽ “SPOILER ALERT” എന്ന് ആദ്യമേ ചേർക്കുമല്ലോ ??
.
സിനിമ ഇറങ്ങിയ ആദ്യ രണ്ട് ആഴ്ചകളില്‍ കഥയിലെ പ്രസക്തഭാഗങ്ങളോ, ട്വിസ്റ്റോ വിവരിക്കുന്ന പോസ്റ്റുകള്‍ “SPOILER ALERT” വെച്ചു പോലും അനുവദനീയം അല്ല. (If anyone posts any spoiler alert post within first 3 days of movie release, will be banned without any notice for a minimum period of 2 weeks).
.
മറ്റ് ഗ്രൂപ്പുകളിൽ നിന്നോ പേജുകളിൽ നിന്നോ ഉള്ള പോസ്റ്റുകൾ ഇവിടെ നേരിട്ട് ഷെയർ ചെയ്യരുത്. അഥവാ നല്ല പോസ്റ്റുകൾ എന്ന് തോന്നുന്നവ നിങ്ങളുടെ സ്വന്തം പോസ്റ്റ്‌ ആയി കടപ്പാട് സഹിതം നേരിട്ട് പോസ്റ്റ്‌ ചെയ്യാനുള്ള മര്യാദ കാണിക്കുക.
.
മറ്റുള്ളവരോട് മാന്യമായും, നല്ല ഭാഷയിലും സംസാരിക്കുക.
തെറി വിളി / ഫാൻ ഫൈറ്റ് നടത്തുന്നവരെ തൽക്ഷണം ഇവിടുന്ന് പുറത്താക്കും.
.
താരങ്ങളെയോ സിനിമകളെയോ ട്രോൾ ചെയ്യുന്ന പോസ്റ്റുകൾ ഒരുപരിധി വരെ മാത്രമേ അനുവദിക്കാൻ നിവൃത്തിയുള്ളൂ.
.
ഗ്രൂപ്പില്‍ സിനിമയെ കുറിച്ച് ആധികാരികമായ അറിവുകള്‍ ഉള്ളവരും ഒട്ടും അറിവുകള്‍ ഇല്ലാത്തവരും ഉണ്ട്. നമ്മുടെ അറിവുകള്‍ പങ്കുവെക്കുവാന്‍ കൂടിയുള്ളതാണ് ഈ ഗ്രൂപ്പ്. അതുകൊണ്ട് “നിങ്ങളില്‍ പലര്‍ക്കും അറിയില്ല”, “നിങ്ങളില്‍ എത്ര പേര്‍ക്ക് അറിയാം” എന്നിങ്ങനെ ആളുകളെ പരിഹസിക്കുന്ന രീതിയില്‍ ഉള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കുക.
.
സിനിമക്ക് പുറത്തുള്ള ഫങ്ങ്ഷനുകള്‍, പ്രത്യേകിച്ച് താരങ്ങളുടെ കുടുംബാംഗങ്ങളുടെ വിവാഹം പോലുള്ളവ ആണെങ്കില്‍ അവ എന്താണെന്ന് കൃത്യമായി വിശദമാക്കി കൊണ്ട് അവര്‍ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള പോസ്റ്റുകള്‍ അനുവദനീയമാണ്. അവിടെ താരപുകഴ്ത്തലുകള്‍ ഒഴിവാക്കുവാന്‍ ശ്രദ്ധിക്കുക.
.
ഗ്രൂപ്പ് നല്ല രീതിയിൽ കൊണ്ട് പോകണമെങ്കിൽ കുറച്ചെങ്കിലും കാര്യങ്ങൾ ശ്രദ്ധിക്കാതെ കഴിയില്ലല്ലോ. ദയവായി മാന്യ അംഗങ്ങള്‍ സഹകരിക്കണം. താഴെ പറഞ്ഞിരിക്കുന്ന തരത്തില്‍ ഉള്ള പോസ്റ്റുകള്‍ ഒഴിവാക്കുക.
.
* പുതിയ 'ഇന്ത്യൻ' സിനിമകളുടെ ടോറന്റ് ലിങ്ക്/ mp3 ലിങ്ക് അടങ്ങിയ പോസ്റ്റുകൾ.
* Troll Pages, ICU പോലെയുള്ള മറ്റു ഗ്രൂപ്പുകളുടെ/പേജുകളുടെ ലോഗോ വെച്ചുള്ള പോസ്റ്റുകള്‍.
* ആവർത്തിച്ചു വരുന്ന പോസ്റ്റുകൾ.
* ഒന്നും എഴുതിച്ചേർക്കാതെയുള്ള 'ചില' പോസ്റ്ററുകൾ.
* ഫാൻ ഫൈറ്റ് ഉണ്ടാക്കുന്ന പോസ്റ്റുകൾ.
* 'ചില' മംഗ്ലീഷ് പോസ്റ്റുകൾ.
* ഓഫ് ടോപ്പിക്ക് പോസ്റ്റുകൾ.
* വ്യക്തിപരമായി അധിക്ഷേപിക്കുന്ന പോസ്റ്റുകൾ.
* പഴയ പോസ്റ്ററുകൾ, ഒറ്റ വരി പോസ്റ്റുകൾ. (Eg., How is this Movie,Rate This, Review Plz, Watching Movie)
* താരതമ്യപ്പെടുത്തിയിട്ടുള്ള പോസ്റ്റുകൾ.
* കളക്ഷൻ റിപ്പോർട്ടുകൾ.
* Who is better/ Who will be the next super star പോലുള്ള നിലവാരമില്ലാത്ത പോസ്റ്റുകൾ.
* തിയ്യേറ്റര്‍ സ്റ്റാറ്റസ് ഉള്ള പോസ്റ്റുകള്‍.
* യൂടൂബ് വ്യൂസ്/ലൈക്‌ സ്റ്റാറ്റസ് പോസ്റ്റുകള്‍.
* ഒഫീഷ്യല്‍ അല്ലാത്ത ഫസ്റ്റ് ലുക്സ് പോസ്റ്റെഴ്സ്. (ഫാന്‍ മെയ്ഡ് പോസ്റ്ററുകള്‍ നല്ലതാണെങ്കില്‍ മാത്രം അനുവദിക്കാം).
* സ്വന്തം ഇഷ്ട താരങ്ങളെ പൊക്കിയടിച്ചുകൊണ്ടുള്ള താരാരാധനാ പോസ്റ്റുകള്‍.
.
എന്തെങ്കിലും കാര്യത്തെ കുറിച്ച് പരാതി ഉള്ളവർ അഡ്മിൻസുമായി ബന്ധപ്പെടുക.