DIALOGUE - സംവാദം

ഇത് ഒരു ബഹുസ്വര ഗ്രൂപ്പ് ആണ്. പ്രത്യേകിച്ച് ഏതെങ്കിലും മതത്തെയോ... സംഘടനയേയൊ രാഷ്ട്രീയ കാഴ്ച്ചപ്പടിനേയോ ഇത് പ്രതിനിധാനം ചെയ്യുന്നില്ല. എല്ലാവർക്കും സംവദിക്കാനുള്ള
ഒരിടം.

ആദർശങ്ങളും ആശയങ്ങളും തമ്മിൽ പരസ്പരം അടുത്തറിയാനും അറിവ് പകരാനുമുതകുന്ന രീതിയിൽ മാന്യമായി സംവദിക്കുക എന്നതാണ് ഈ ഗ്രൂപ്പു മുന്നോട്ട് വെക്കുന്ന സംവാദ രീതി. അതിലൂടെ തെറ്റിദ്ധാരണകളകറ്റുക, സ്നേഹവും സൗഹാർദവും സാഹോദര്യവും ഊട്ടിയുറപ്പിക്കുക എന്നിവ ഗ്രൂപ്പ് ലക്‌ഷ്യം വക്കുന്നു. ഒരോ അംഗങ്ങളും അവർ ഈ ഗ്രൂപ്പിൽ ചർച്ചക്ക് തുടക്കമിടുമ്പോഴും ചർച്ചയിൽ പങ്കെടുക്കുമ്പോഴും പരസ്പര വിദ്വേഷമുണ്ടാക്കുന്നതല്ല തന്റെ സമീപനം എന്നുറപ്പാക്കുക. പ്രകൊപനമുണ്ടായാലും സംയമനം പാലിക്കുകയും മാന്യമായി മറുപടി പറയുകയും ചെയ്യുക. ഇവിടെ ആശയതലത്തിൽ നിന്നുകൊണ്ട് വ്യത്യസ്ഥമായ വിഷയങ്ങളിൽ പരസ്പരം സംവദിക്കാം. വിവിധ മത മതേതര ദർശനങ്ങളും ആദർശങ്ങളും, രാഷ്ട്രീയം, സാമ്പത്തികം, ശാസ്ത്രം മുതലായ വിഷയങ്ങളിലൊക്കെ സംവാദമാകാം. വിഞാനപ്രദമായ മറ്റു പോസ്റ്റുകളും അതായത്, കലാ, കായികം, കഥ, കവിത, ശാസ്ത്രം, ആരോഗ്യം, സിനിമ മുതലായവയും, ഫലിതം, വിനോദം ഉദ്ദേശിച്ചുള്ളവയും, കുട്ടികൾക്കടക്കം ഉപകാരപ്രദമാവുന്ന Moral and Inspirational stories മുതലായവയും പങ്കുവെക്കാം.

ചര്‍ച്ചയില്‍ പങ്കെടുക്കാതെ പോസ്റ്റ്‌ മാത്രം ഇട്ടുപോകുന്ന രീതി ഗ്രൂപ്പ് അനുവദിക്കുന്നതല്ല. അത്തരം ആളുകളെ മുന്നറിയിപ്പ് കൂടാതെ ഗ്രൂപ്പില്‍ നിന്നും റിമൂവ് ചെയ്തേക്കാം.

ഈ ഗ്രൂപ്പിന്റെ മറ്റു ലക്ഷ്യങ്ങൾ:

1. ദേശീയവും അന്തര്ദേറശീയവുമായ പൊതുവിഷയങ്ങളില്‍ മൂല്യങ്ങളുടെ അടിത്തറയില്നിiന്നുള്ള ക്രിയാത്മക ഇടപെടല്‍.

2. മീഡിയകള്‍ തമസ്കരിക്കുന്ന ജനോപകരാമായ കാര്യങ്ങളെ പ്രാധാന്യപൂര്വംഅ ജനശ്രദ്ധയില്‍ കൊണ്ടുവരല്‍.

3. മീഡിയകള്‍ വക്രീകരിക്കുന്ന വാര്ത്തപകളുടെ സത്യാവസ്ഥ വെളിപ്പെടുത്തല്‍.

4 . പാര്ശ്വ്വല്ക്കകരിക്കപ്പെട്ടവരുടെയും ശംബ്ദം തടയപ്പെട്ടവരുടെയും അവകാശങ്ങളെ ഉയര്ത്തി പ്പിടിക്കല്‍.

5 . രാജ്യത്തിന്റെ അഖണ്ഡത നിലനിര്ത്തു ന്നതിന്നും പൌരന്മാരുടെ അവകാശങ്ങളെയും ബാധ്യതതകളെയും മനസ്സിലാക്കിക്കൊടു ക്കുന്നതിന്ന് യത്നിക്കുകയും ചെയ്യുക.

6. പൊതുജനങ്ങളുടെ വികാരം അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരുക

7. ജീവകാരുണ്യ മേഖലയിൽ നമ്മൂടെ ശ്രദ്ധ ആവശ്യമായി വരുന്ന ഏറ്റവും അർഹമായ കേസുകളിൽ ജനങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയും അതിനു പ്രേരിപ്പിക്കുകയും ചെയ്യുക.

ഗ്രൂപ്പ് rules/policy ഗ്രൂപ്പിലെ Files സെക്ഷനിൽ നിന്ന് വായിക്കാം.

Disclaimer

അംഗങ്ങളുടെ പോസ്റ്റുകളിലൂടെ അവർ നല്കാൻ ഉദ്ദേശിക്കുന്ന സന്ദേശവും അവർ അതിലൂടെ പ്രകടിപ്പിക്കുന്ന അവരുടെ വീക്ഷണവും ഗ്രൂപ്പിന്റെതോ അതിലെ അഡ്മിൻസിന്റേതോ ആകണമെന്നില്ല. ഗ്രൂപ്പോ അതിന്റെ അഡ്മിൻസോ, ഗ്രൂപ്പ് അംഗങ്ങൾ ഇവിടെ പോസ്റ്റു ചെയ്യുന്ന പോസ്റ്റുകൾക്ക് ഉത്തരവാദികളല്ല. നിയമപരമായ എല്ലാ ഉത്തരവാദിത്വവും പോസ്റ്റ് ചെയ്യുന്നവർക്ക് തന്നെയാണ്. ഇക്കാര്യത്തിൽ സൂക്ഷ്മത പുലർത്തേണ്ടതും പോസ്റ്റ് ചെയ്യുന്ന അംഗങ്ങൾ തന്നെയാണ്.