Evergreen Songs

പ്രിയ സുഹൃത്തുക്കളെ,
എവര്‍ഗ്രീന്‍ സോംഗ്സിന്‍റെ വളര്‍ച്ചയ്ക്ക് ഞങ...്ങളോട് ഇതുവരെ സഹകരിച്ച എല്ലാ അംഗങ്ങള്‍ക്കും ഒരിക്കല്‍ കൂടി നന്ദി പറഞ്ഞു കൊണ്ട് പുതിയ അംഗങ്ങൾക്ക് വേണ്ടി ഗ്രൂപ്പിന്റെ നിയമങ്ങൾ ഒരിക്കൽ കൂടി പറയുകയാണ് . ഗ്രൂപ്പിന്‍റെ നടത്തിപ്പിന് ചില നിയമങ്ങളും നിബന്ധനകളും അത്യാവശ്യമാണ്. എല്ലാവരും മുഴുവന്‍ വായിക്കണം.
1. സ്ത്രീ മെമ്പര്‍മാരോട് മാന്യമായി പെരുമാറുക. കമന്റുകളിലും മാന്യത പുലര്‍ത്തുക.
2. ഒരു ദിവസം ഒരു ഗാനം മാത്രമേ പോസ്റ്റ്‌ ചെയ്യാവൂ .ഒരു ഗാനം കൂടാതെ സംഗീത സംബന്ധമായ ഒരു ഫോട്ടോ കൂടി പോസ്റ്റ്‌ ചെയ്യാവുന്നതാണ്. എന്നാലവ വലിയ പ്രാധാന്യമില്ലാത്തവ എന്ന് കണ്ടാല്‍ ഡിലീറ്റ് ചെയ്യും. ആഘോഷ വേളകളില്‍, ആ ആഘോഷവുമായി ബന്ധമുള്ള മറ്റൊരു പാട്ടു കൂടി അനുവദിക്കുന്നതാണ്. എന്നാല്‍ അത് ഒരു പൊതു ആഘോഷമായിരിക്കണം.
3. മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലെ ഗാനങ്ങൾ മാത്രം പോസ്റ്റ്‌ ചെയ്യുക.
4. ഒരു ഗാനം ഒരാൾ പോസ്റ്റ് ചെയ്തു കഴിഞ്ഞാൽ അതേ ഗാനം തന്നെ അന്നത്തെ ദിവസം വേറൊരാൾ പോസ്റ്റ് ചെയ്യാൻ പാടില്ല .അങ്ങനെ വരികയാണെങ്കിൽ ആദ്യം പോസ്റ്റ് ചെയ്ത പാട്ടു നിലനിർത്തി രണ്ടാമത്തെ ഡിലീറ്റ് ചെയ്യുന്നതായിരിക്കും .
5.സമൂഹത്തിലെ ഏതൊരു വ്യക്തിയെയോ, സംഘടനയെയോ, കൂട്ടായ്മയേയോ; അവഹേളിക്കുന്നതോ ആക്ഷേപിക്കുന്നതോ ആയ യാതൊരു വിധ പോസ്റ്റുകളും കമന്റുകളും അനുവദിക്കുന്നതല്ല. അതിനു മുതിരുന്നവരെ തല്‍ക്ഷണം പുറത്താക്കും.
6. പാട്ടിന്റെ വരികൾ മാത്രം എഴുതി പോസ്റ്റ്‌ ചെയ്യരുത്. പാട്ടുകൾ ലിങ്കോട് കൂടി അല്ലെങ്കിൽ വീഡിയോ ആയിട്ട് പോസ്റ്റ്‌ ചെയ്യുക

അഡ്മിന്‍ പാനല്‍