FreeThinkers സ്വതന്ത്ര ചിന്തകര്‍

"സത്യത്തിലൂന്നി യുക്തമായി ചിന്തിക്കാന്‍ ഒരിടം"

ഇതില്‍ അങ്ങത്വം ...ചേരുന്നതിനു നിബന്ധനകള്‍ ഇല്ല.

ഇന്ത്യയുടെ ഭരണ ഘടനയെ അംഗീകരിച്ചു കൊണ്ടും, ആദരിച്ചു കൊണ്ടും, സാമാന്യ മര്യാദകൾ പാലിച്ചു കൊണ്ടും എന്ത് സത്യസന്തമായ അഭിപ്രായവും പങ്കു വെക്കാം......"

പരസ്യവും അപവാദ പ്രാചാരണവും ഒഴിവാക്കുക.

ഇതിലെ മെമ്പര്‍മാരുടെ അഭിപ്രായത്തിന് ഗ്രൂപ്പ് ഉത്തരവാദി ആയിരിക്കില്ല.

വര്‍ഗീയത വളര്‍ത്തുന്ന പോസ്റ്റുകളും കമെന്റുകളും ഡിലീറ്റ് ചെയ്യപ്പെടും. മെമ്പര്‍മാര്‍ ദയവായി ശ്രദ്ധിക്കുക.

സുഗമമായ ചര്‍ച്ചകള്‍ക്ക് ഏതാനും പെരുമാറ്റ ചട്ടങ്ങള്‍:

1. പരസ്പര ബഹുമാനത്തോടെയും സഹിഷ്ണുതയോടെയും ഇടപെടുക.

2. ഇന്ത്യയുടെ ഐക്യ -അഖണ്ഡത കാത്തു സൂക്ഷിക്കുക.

3. വിദ്വേഷം, വര്‍ഗ്ഗീയത, വംശീയത വളര്‍ത്തുന്ന അഭിപ്രായങ്ങളും പോസ്റ്റുകളും ഒഴിവാക്കുക. ആവർത്തന പോസ്റ്റ്‌, കേവല പോസ്റ്ററുകൾ, അഭിപ്രായമില്ലാത്ത ലിങ്കുകൾ, നീളൻ മംഗ്ലീഷ്‌ പോസ്റ്റുകൾ, വ്യക്തിഹത്യയും അവഹേളനവും മാത്രം ലക്ഷ്യമാക്കിയ പോസ്റ്റുകൾ, നുണപ്രചരണം എന്ന് പ്രത്യക്ഷത്തിൽ തന്നെ വ്യക്തമായ പോസ്റ്റുകൾ, തുടങ്ങിയവ അനുവദിക്കുന്നതല്ല.

5. അസഭ്യമായ ഭാഷയും ചിത്രങ്ങളും ഒഴിവാക്കുക

6. മെമ്പര്‍മാരുടെ സ്വകാര്യ ഫോട്ടോകള്‍ ദുരുപയോഗം ചെയ്യാതിരിക്കുക

7. സൈബര്‍ കുറ്റ കൃത്യങ്ങള്‍ക്ക് ഗ്രൂപ്പ്‌ ഉപയോഗിക്കാതിരിക്കുക

8. ചീത്ത വിളി , അശ്ലീലം, സഭ്യത ലംഘിച്ചു സംസാരിക്കല്‍, തെറി വിളി എന്നിവ അനുവദിക്കുകയില്ല. ഇത്തരം കമന്റുകളോ പോസ്റ്റുകളോ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ഡിലീറ്റ് ചെയ്യപ്പെടും. ഇത്തരം പ്രവർത്തനങ്ങൾ ആവര്‍ത്തിക്കുന്നവരെ ബാന്‍ ചെയ്യും.

9. ചര്‍ച്ചകളുടെ ഗൌരവം ഇല്ലാതാക്കും വിധം തമാശ കലര്‍ന്ന ഫോട്ടോകള്‍ കമന്റുകളില്‍ ഇടുന്ന പ്രവണത ഒഴിവാക്കുക

10. വോട്ടഭ്യര്‍ത്ഥന പോസ്റ്റുകള്‍ ഒഴിവാക്കി സഹകരിക്കുക

11. മറ്റുള്ള ഗ്രൂപ്പിലുള്ള പോസ്റ്റുകള്‍ ഈ ഗ്രൂപ്പിലേക്ക് ഷെയര്‍ ചെയ്യാന്‍ അനുവദിക്കുന്നതല്ല

12. ഗ്രൂപ്പ്‌ പോളിസിക്ക് വിരുദ്ധമായ ഏതു പോസ്റ്റും അഡ്മിന്‍ ഒരു വിശദീകരണവും ഇല്ലാതെ ഡിലീറ്റ് ചെയ്യുന്നതാണ്.

13. മെമ്പർമാരുടെ അഡ്രസ്സ്, ഫോൺ നമ്പർ, ഈമെയിൽ എന്നിവ ശേഖരിക്കുന്ന പോസ്റ്റുകൾ അനുവദിക്കില്ല.

14 FAKE ID യില്‍ വന്നു വര്‍ഗിയത അശ്ലീലം പറയുക തുടങ്ങിയവ കര്‍ശനം ആയി നിരോധിച്ചിരിക്കുന്നു . അങ്ങനെ ഉള്ളവരെ ബാന്‍ ചെയ്യുന്നത് ആയിരിക്കും

15.ഇതൊരു പൊതു ഗ്രൂപ്പ് ആയതിനാല്‍ തന്നെ ഗ്രൂപ്പിലെ പോസ്റ്റുകള്‍ , അഭിപ്രായങ്ങള്‍ എന്നിവ അതാതു മെമ്പര്‍മാരുടെ മാത്രം അഭിപ്രായങ്ങളാണ്. ഗ്രൂപ്പ് അഡ്മിന് അത്തരം പോസ്റ്റുകളുടെ മേല്‍ ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല

ഇത്‌ അഡ്മിൻസിന്റെ ഗ്രൂപ്പല്ല. അംഗങ്ങളുടെ ഗ്രൂപ്പാണ്‌. അഡ്മിൻസ് അല്ല, നിങ്ങളാണ് ഈ ഗ്രൂപ്പിന്റെ സ്വഭാവവും ഗതിയും നിർണ്ണയിക്കുന്നത്.

ഈ നിര്‍ദേശങ്ങള്‍ ചിന്തകള്‍ക്ക് കൂച്ച് വിലങ്ങിടാന്‍ അല്ല. മറിച്ച് അവ ഉന്നതവും മഹത്തരവും ആകുവാന്‍ ആണ്.
പുതിയ നിര്‍ദേശങ്ങള്‍ അല്ലെങ്കില്‍ ചട്ട ലംഘനങ്ങള്‍ അഡ്മിന്‍ പാനലിനെ അറിയിക്കുമല്ലോ. ഇത് നാം ഓരോരുത്തരുടെയും ഗ്രൂപ്പ്‌ ആണ്