Photography Malayalam Qatar

പ്രിയമുള്ളവരേ
ഫോട്ടോഗ്രഫി മലയാളം ഗ്രൂപ്പില്‍ പല രാജ്യങ്ങളില്‍ നിന്നായി അയ്യായിരത്തില്‍ അധികം മെമ്പേഴ്സ് ഇപ്പോള്‍ ഉണ്ടെങ്കിലും അഡ്മിനുകള്‍ മിക്കവാറും ദുബായ് കേന്ദ്രീകരിച്ചുള്ളവര്‍ ആയതിനാല്‍ ഗ്രൂപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ മിക്കതും നടക്കുന്നത് യു എ ഇ യിലാണ്. നമ്മുടെ ഗ്രൂപ്പിന്‍റെ ലക്‌ഷ്യം നിറവേറാന്‍ വേണ്ടി നമുക്ക് വര്‍ക്ക് ഷോപ്പുകളും മറ്റും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കും പിന്നെ കേരളത്തിലേക്കും ഒക്കെ വ്യാപിപികേണ്ടിയിരിക്കുന്നു. ഇതിനൊരു മുന്നോടി ആയി Photography Malayalam Qatar എന്നൊരു ഗ്രൂപ്പ് ഖത്തറില്‍ ആരംഭിച്ചിട്ടുണ്ട്. മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്കുന്ന ഗ്രൂപ്പുകള്‍ ഖത്തറില്‍ പലതും ഉണ്ടെങ്കിലും സാധാരണകാര്‍ക്ക് അതിലേക്ക് എത്തിച്ചേരാന്‍ കഴിയാറില്ല അല്ലെങ്കില്‍ അവര്‍ എത്തുന്നില്ല . ഈ പുതിയ ഗ്രൂപ്പ് പൂര്‍ണമായും Photography Malayalam ഗ്രൂപ്പിന്‍റെ കീഴിലായിരിക്കും .
സ്വന്തമായി കാമറ ഉള്ള ഖത്തറില്‍ ഉള്ള ആളുകളെ ലക്ഷ്യമിട്ടാണ് ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുന്നത് . ബിഗിന്നെഴ്സിനും സെമി പ്രൊഫഷണല്‍ ഫോടോഗ്രാഫര്‍മാര്‍ക്കും ഈ ഗ്രൂപ്പ് ഉപയോഗപ്രദമാകും എന്ന് വിശ്വസിക്കുന്നു .നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ അറിയിക്കുക . ..ജോയിന്‍ ചെയ്യാന്‍ താല്പര്യമുള്ളവരും ജോയിന്‍ ചെയ്യുക .
നന്ദി ...
Rules to Post Photos in this Group
1,ദിവസം ഒരാളില്‍ നിന്നും ഒരു ഫോട്ടോ മാത്രം
2,നിങ്ങളുടെ വാളില്‍ നിന്നോ പേജില്‍ നിന്നോ ഷയര്‍ ചെയ്യുന്ന ഫോട്ടോകള്‍ ഗ്രൂപ്പില്‍ ഇടാതിരിക്കുക ..
3,എക്സിഫ് ഡാറ്റ ഫോടോയോടൊപ്പം പോസ്റ്റുക..
4,ഫോട്ടോ എടുത്ത ലൊക്കേഷന്‍ കൂടി പരമാവധി ഉള്‍പെടുത്തുക.

ഫോട്ടോകള്‍ അഡ്മിന്‍ അപ്രൂവ് ചെയ്യുന്ന രീതിയിലേക്ക് കൊണ്ട് പോകാന്‍ താല്പര്യമില്ല ,അത് കൊണ്ട് പരമാവധി റൂള്‍സ് പാലിച്ചു കൊണ്ട് ഫോട്ടോസ് പോസ്റ്റുക ..
നന്ദി