ട്രാവൽ ഗുരു

ട്രാവൽഗുരു
വേറിട്ട വഴികളും ശബ്ദവുമാകാൻ ശ്രമിക്കയാണ്.
പുതുമകൾ തേട...ിയുള്ള യാത്രയാണിത്
നമ്മുടെ സാംസ്ക്കാരിക പൈത്രകത്തിനു കോട്ടം തട്ടാതെ
മനുഷ്യരായ മനുഷ്യർക്കൊക്കെ സഹയകമാകുന്ന
ഒരു യാത്രാസംസ്ക്കാരത്തിന്റെ വീണ്ടെടുടുപ്പിനാവണമത്
എന്റെ ജീവിതം തന്നെയാണ് ഏറ്റവും വലിയ യാത്രാപുസ്തകമെന്നു
കരുതുന്ന മഹാത്മാവിന്റെ ചിന്തയാണു ട്രാവൽ ഗുരുവിനേ നയിക്കുന്നത്.

എന്തൊക്കെ വേണം.
തനതു നാടൻ വിഭവങ്ങൾ തേടി
രുചിക്കൂട്ടുകൾ തേടി ഗുരു യാത്ര പോകുന്നുണ്ട്.കടലും,തീരങ്ങളും കടന്ന്
കടലാമയും തിമിംഗലത്തേയും കണ്ടുള്ള
യാത്രയുണ്ട്.
കാനന പാത
മരംക്കോച്ചുന്ന തണുപ്പിൽ
ഒളിഞ്ഞും തെളിഞ്ഞും പുറത്തു വരുന്ന കോടമഞ്ഞിൻ രഹസ്യങ്ങളിലൂടെ
ഒരുക്കുന്നുണ്ട്
ഗുരു ചില യാത്രകളൊക്കെ
അതു കുടുംബങ്ങൾക്കാവാം
ചിലപ്പോൾ അർമ്മാതിച്ച് അന്തമില്ലാതെ
തന്റെ ഹിപ്പി മുടി
കോതിയാലും കോതിയാലും നേരെ നിൽക്കാത്ത
ചെറുപ്പക്കാരേയും കൊണ്ടാവാം,
മലകയറ്റം
കുത്തകയാക്കിയവരുണ്ട്
അങ്ങിനെയൊന്നുമില്ല
അണ്ണാരകണ്ണനും തന്നാലായത്
വയസ്സുള്ളോർക്കും ആഗ്രഹമില്ലെ
ഗുരു അവർക്ക് പറ്റിയ ലാവണങ്ങൾ തേടുന്നു
വെള്ളച്ചാട്ടത്തിന്റെ പൊട്ടിച്ചിരി ഇഷ്ട്ടപ്പെടാത്തവരാരുണ്ട്
കാണാത്ത അത്തരം തിമർപ്പുകളിലേക്ക് ഗുരു നിങ്ങളെ കൊണ്ടു പോണു

അതെ,ഗുരു
ഏതു പാതിരാവിലും
നിങ്ങൾക്ക്
മനസമാധാനത്തിനു വേണ്ടി
സന്തോഷത്തിനു വേണ്ടി
വിളിക്കാവുന്നതാണ്.
ബജറ്റ് യാത്രകൾ
ആലോചനാമ്രതമാവണം
ഗുരുവിനും അത്തരം ചിന്തയുണ്ട്
പാവം കുട്ടികൾ
ഒരു ജംഗ്ഗിൾ സഫാരി
എത്ര കാലായി ആഗ്രഹിക്കുന്നു
ധൈര്യ പൂർവം വിളീച്ചോളൂ
ഗുരുവിനേ

ഹിമാലയ യാത്ര ആഗ്രഹിക്കുന്ന എത്രയോ ആളുകളുണ്ട്
നമുക്കിടയിൽ
എന്നെങ്കിലും നടക്കുമായിരിക്കും എന്നു നെടുവീർപ്പിടുന്നവരുണ്ട്
എന്തിനാ,ഒരു ബേജാറും വേണ്ട,ആ ആഗ്രഹം നടന്നിരിക്കും
ഗുരു എത്രയോ പ്രാവശ്യം ഹിമാലയത്തിൽ പോയിരിക്കുന്നു.
എല്ലാരേം ഗുരു കൊണ്ടോവും.
നമുക്ക് പോകാന്നേ.

അശരണരുടെ
ആബൽ ബാന്ധവരുടെ
ശരണമന്ത്രങ്ങളുടെ
ബുദ്ധവിഹാരങ്ങളിലൂടെ സത്യത്തിന്റെ
ജ്യോതിസ്സായി
എനിക്ക് വെളിച്ചം കാണീച്ചു തന്ന
എന്റെ ഗുരു വര്യാ
നേർ വഴി നയിക്കാനായി
മുന്നിലെ
അരണ്ട വെളീച്ചത്തിൽ
മെഴുകു തിരി വെട്ടത്തിൽ
പണ്ട്
ദണ്ഡി കടപ്പുറത്ത്
ഉപ്പ് കുറുക്കി അങ്ങ് നടന്ന ആ നടത്തമുണ്ടല്ലോ
ഗുരുവിന്റെ ആ നടത്തത്തിൽ
ഞാനും,ഞങ്ങളും കൂടിക്കൊള്ളട്ടെ.

ഗുരുവിനേക്കാണാൻ എല്ലാരുമെല്ലാരും
പോന്നോളൂ
നിങ്ങളുടെ അനുഭവങ്ങൾ പറഞ്ഞോളൂ
ഇടയ്ക്ക് ഗുരുവിന്റെ വർത്താനവും കേൾക്കാം.
ചിലപ്പോഴൊക്കെ ഗുരു വിളിക്കും നിങ്ങളെ
എവിടേക്കെങ്കിലും……
“ട്രാവൽ ഗുരുവിന്റെ സഞ്ചാര പഥങ്ങളീലൂടെ….