© All Kerala Prithviraj Fans Association. © All Rights Reserved

പ്രിയ യാത്രക്കാരെ,
വൃത്തിഹീനമായ കമ്പാർട്ട്മെന്റുകൾ
ശുചിത്വമില്ലാത്ത ടോയിലെറ്റുകൾ
ദുർഗന്ധം സഹിച്ചു യാത്ര തുടരേണ്ട ഗതികേടുകൾ,
ദിനംപ്രതി കോടിക്കണക്കിനു ജനം യാത്ര ചെയ്യുന്ന നമ്മുടെ സ്വന്തം റെയിൽവേയുടെ യഥാർത്ഥ ചിത്രമിതാണ്.. ആരാണ് ഇതിനുത്തരവാദി?
നമ്മുടെ തീവണ്ടികൾ ഇങ്ങനെ ആക്കിയത്
നാം തന്നെയാണ്. പ്രാഥമിക കാര്യങ്ങൾ പോലും
നിറവേറ്റാനാവാതെ പതിനായിരങ്ങളാണ്
ഓരോ ദിവസവും ബുദ്ധിമുട്ടി യാത്ര തുടരുന്നത്. ഇതിനൊരു മാറ്റം വേണ്ടേ?
നാം ഉണർന്നു പ്രവർത്തിക്കേണ്ട സമയം ആയിരിക്കുന്നു
പതിറ്റാണ്ട് പിന്നിട്ട സേവന പ്രവർത്തനങ്ങളിലൂടെ ജനഹൃദയങ്ങളിൽ കരുണയുടെ കയ്യൊപ്പ് ചാർത്തിയ തലശ്ശേരി കിവീസ് കൂട്ടായ്മ സെപ്റ്റംബർ മൂന്നിന് രാജ്യം ഇന്ന് വരെ കണ്ടിട്ടില്ലാത്ത ഐതിഹസികമായ
പ്രതീകാത്മക സമരത്തിനൊരുങ്ങുന്നു........ ആരെയും കുറ്റപ്പെടുത്താനല്ല,
ഈ തലമുറയെ സംരക്ഷിക്കാൻ,
വരും തലമുറയ്ക്ക് വേണ്ടി കരുതിവെക്കാൻ....
നമ്മുടെ കടമ നിർവഹിക്കാൻ വേണ്ടിയാണീ പ്രതീകാത്മക സമരം