തരികിട ഡോട്ട് കോം

ഫേസ്ബുക്കിൽ ചുരുങ്ങിയ സമയം കൊണ്ട് വളരെ അധികം പ്രചാരം നേടിയ ഇപ്പോ...ഴും വളർന്നു കൊണ്ടേയിരികുന്ന മലയാളികളുടെ കൂട്ടായ്മ !!!!

തരികിട ഡോട്ട് കോം

GUIDELINES TO BE FOLLOWED BY THE MEMBERS(ഈ നിബന്ധനകള്‍പാലിക്കാത്ത അംഗങ്ങളെ കര്‍ശനമായും മുന്നറിയിപ്പില്ലാതെ GROUPIL നിന്നും നീക്കം ചെയ്യുവാനുള്ള പൂര്‍ണ അവകാശം അഡ്മിനില്‍ നിഷിപ്തമാണ്)
♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥ ♥
1. പരസ്പര ബഹുമാനത്തോടെയും സഹിഷ്ണുതയോടെയും ഇടപെടുക.

2. വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ഗ്രൂപ്പിൽ അനുവദനീയമല്ല.

3. വിദ്വേഷം, വര്‍ഗ്ഗീയത, വംശീയത വളര്‍ത്തുന്ന അഭിപ്രായങ്ങളും പോസ്റ്റുകളും ഒഴിവാക്കുക. ആവർത്തന പോസ്റ്റ്‌, കേവല പോസ്റ്ററുകൾ, അഭിപ്രായമില്ലാത്ത ലിങ്കുകൾ, നീളൻ മംഗ്ലീഷ്‌ പോസ്റ്റുകൾ, നുണപ്രചരണം എന്ന് പ്രത്യക്ഷത്തിൽ തന്നെ വ്യക്തമായ പോസ്റ്റുകൾ, തുടങ്ങിയവ അനുവദിക്കുന്നതല്ല.

4. മറ്റൊരാളുടെ മത വിശ്വാസത്തെ ഹനിക്കുന്ന രീതിയിലുള്ള പോസ്റ്റുകൾ അനുവദിക്കില്ല.

5. അസഭ്യമായ ഭാഷയും ചിത്രങ്ങളും ഒഴിവാക്കുക

6. മെമ്പര്‍മാരുടെ സ്വകാര്യ ഫോട്ടോകള്‍ ദുരുപയോഗം ചെയ്യാതിരിക്കുക

7. സൈബര്‍ കുറ്റ കൃത്യങ്ങള്‍ക്ക് ഗ്രൂപ്പ്‌ ഉപയോഗിക്കാതിരിക്കുക

8. ചീത്ത വിളി, അശ്ലീലം, സഭ്യത ലംഘിച്ചു സംസാരിക്കല്‍, എന്നിവ അനുവദിക്കുകയില്ല. ഇത്തരം കമന്‍റുകളോ പോസ്റ്റുകളോ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ഡിലീറ്റ് ചെയ്യപ്പെടും. ഇത്തരം പ്രവർത്തനങ്ങൾ ആവര്‍ത്തിക്കുന്നവരെ ചർച്ചകൾ കൂടാതെ തന്നെ ബാന്‍ ചെയ്യുന്നതായിരിക്കും.

9.പോസ്റ്റുകള്‍ ഈ ഗ്രൂപ്പിലേക്ക് ഷെയര്‍ ചെയ്യാന്‍ അനുവദിക്കുന്നതല്ല

10. ഗ്രൂപ്പ്‌ പോളിസിക്ക് വിരുദ്ധമായ ഏതു പോസ്റ്റും അഡ്മിന്‍ ഒരു വിശദീകരണവും ഇല്ലാതെ ഡിലീറ്റ് ചെയ്യുന്നതാണ്.

11. മെമ്പർമാരുടെ അഡ്രസ്സ്, ഫോൺ നമ്പർ, ഈമെയിൽ എന്നിവ ശേഖരിക്കുന്ന പോസ്റ്റുകൾ അനുവദിക്കില്ല.

12.വ്യാജ പ്രൊഫൈലിൽ വന്നു വര്‍ഗീയത, അശ്ലീലം തുടങ്ങിയവ പറയുക കര്‍ശനായി നിരോധിച്ചിരിക്കുന്നു, അങ്ങനെ ഉള്ളവരെ ബാന്‍ ചെയ്യുന്നതായിരിക്കും.

13.ഇതൊരു പൊതു ഗ്രൂപ്പ് ആയതിനാല്‍ തന്നെ ഗ്രൂപ്പിലെ പോസ്റ്റുകള്‍, അഭിപ്രായങ്ങള്‍ എന്നിവ അതാതു മെമ്പര്‍മാരുടെ മാത്രം അഭിപ്രായങ്ങളാണ്. ഗ്രൂപ്പ് അഡ്മിന് അത്തരം പോസ്റ്റുകളുടെ മേല്‍ ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല

Thanx 4 u r attention
Administrator

Fazal Thalassery
THONNAKKAL RAFI
Shahariyar V Vadavil

Shiney Sreejith
Sheena Huck
Mashood Nalakath