ശാന്തിയും സമാധാനവും നമ്മുടെ ഗ്രാമങ്ങളില്‍ നിന്നും

കാത്തിരിപ്പിന്നു മരണമില്ല ...!!!!
-\-\-\-\-\-\-\-\-\-\-\-\-\-\-\-\-\-\-\-\-\-\-\-\-\-\-\-\-\-\-\-\-\-\-\-\-\-\-\-\-\-\-\-\ എന്‍റെ പ്രണയമേ .!!! നാം ഒരുമിച്ച് കണ്ട കിനാകളും,
പങ്കിട്ട സ്വപ്നങ്ങളും, പറഞ്ഞു തീര്‍ക്കാത്ത കഥകളും,
ചേര്‍ത്തുപിടിച്ച് നടന്ന വഴികളും , എല്ലാം നമുക്ക്
അന്യമായി, എകാകിയാണിന്ന് ഞാന്‍ ..!!
കാലമാം മറവിയിലേക്ക് മാഞ്ഞുപോകുന്നതിന്
മുന്‍പ്, മഷി ഉണങ്ങാത്ത നോവിന്‍റെ വാക്കുകളാല്‍
നീ എനിക്ക് സമ്മാനിച്ച സ്നേഹലാളനങ്ങളില്‍ ഞാന്‍
എന്നും ജീവിക്കും .. സ്വപ്നങ്ങള്‍ നെയ്തു കുട്ടിയ ഈ
പുഴയോരത്ത് ഇന്ന് ഞാന്‍ തനിയെ നടക്കുന്നു.
നിന്‍റെ വേര്‍പാടറിയാതെ.. ഈ പുഴയും കുഞ്ഞു
ഓളങ്ങളും എന്നികായി ഒഴുകുംപോലെ ... അലിഞ്ഞു ചേര്‍ന്ന നിമിഷങ്ങളെ തലോലിച്ചു സുര്യന്‍ ആഴങ്ങളില്‍ മറയുംപോലെ... പറയാന്‍ ബാക്കി വെച്ചതൊക്കെയും ഉള്ളില്‍ വിങ്ങും പോലെ.. ഇനി ഒരിക്കലും മടക്കം ഇല്ലാത്ത, ആഴങ്ങളില്‍ എവിടേയോ പുനര്‍ജന്മം കാത്ത് കിടക്കുന്ന എന്‍റെ പ്രണയമേ !!! എഴുതട്ടെ ഞാന്‍ നീ അറിയാതെ പോയ എന്‍റെ നൊമ്പരത്തെ ...... നാം നടന്നകന്ന ഈ പാതയോരത്ത് വീണ്ടും വസന്തം വന്നിരിക്കുന്നു , നിന്‍റെ കൈയികോര്‍ത്ത്‌ നടന്ന പാതയോരത്തും, ഓരം ചെര്‍ന്നിരുന്ന കല്‍പടവുകളിലും ഗുല്‍മോഹര്‍ ഇതള്‍ അടര്‍ന്നു വീണിരിക്കുന്നു .. നീ എന്നെ അറിയാതെ പോയ ഓരോ നിമിഷങ്ങളും എന്‍റെ മാത്രം നഷ്ടങ്ങള്‍ ആയിരുന്നു ... പ്രണയത്തിന്‍റെ കിതപും , വിരഹത്തിന്‍റെ വേദനയും, ജീവിതത്തിന്‍റെ പുണ്യവും , മരണത്തിന്‍റെ മരവിപും പറഞ്ഞു തന്ന്‌ നീ ആഴങ്ങളിലേക്ക് എന്നെ ഉപേക്ഷിച്ചു മടങ്ങുമ്പോള്‍ നിന്നെ എങ്ങിനെ മറക്കണം എന്ന് മാത്രം പറഞ്ഞില്ല ... ഇന്ന് എന്‍റെ ജീവനില്‍ നിയറിയാതെ പോയ സ്വപ്‌നങ്ങള്‍ ഉണ്ട് ... നിനകായി മാത്രം കാത്തു വെച്ച പ്രണയം ഉണ്ട്, നിന്‍റെ ഓര്‍മ്മകള്‍ തന്‍ സുഗന്ദം ഉണ്ട് , കവിതകളുടെ നിറക്കൂട്ടുകള്‍ ചാലിച്ച ഒരു വിരല്‍സ്പര്‍ശമുണ്ട്, ഋതുഭേതങ്ങളറിയാതെ പ്രണയം ഉണ്ട്, നിശ്വാസങ്ങളുടെ താളമുണ്ട് , മൌനത്തിന്‍റെ നീണ്ട നിശബ്ദതയുണ്ട് , നീറും ചിന്തകള്‍ ഉണ്ട് , ചിതറിത്തെറിച്ച സ്വപ്‌നങ്ങള്‍ ഉണ്ട്, കാത്തിരിപ്പിന്‍റെ നോവുണ്ട് , ഒടുവിലായി , മെല്ലേ, മെല്ലേ എന്നില്‍ പെയ്തു നിറഞ്ഞ നീയെന്ന സത്യവും ഉണ്ട് !!!!!! എനിക്ക് മാത്രമായി വിരിഞ്ഞ പ്രണയ പുഷ്പമേ, ഒരുവട്ടം കൂടി നിന്നെ ഞാന്‍ പ്രണയിക്കട്ടെ..... മഴയും കുളിരും, മഞ്ഞു മോഹങ്ങളും , തിരയും തീരവും പോല്‍ നമുക്കും പ്രണയത്തിലാഴാം!!!!! ഒരു നൊമ്പരം മനസ്സിലേക്ക് നിറയും വരെ, ജീവിതത്തിനു മുന്‍പില്‍ പകച്ച് നില്‍ക്കും വരെ മഴയായി ,കാറ്റായി , പുലരിയില്‍ ഒരു കുളിരായി, പുലര്‍കാല സ്വപ്നത്തിന് ഒരു കൂട്ടായി വരിക നീ!!!!! ഒരു നൂറു ജന്മം നിനക്കായി ഞാന്‍ ഇവിടെ കാത്തിരിക്കാം........
മരണമില്ലാതെ ....!!!!!!!!!