Allapara ST: Jacobs church

ഓര്‍ത്തഡോക്‍സ്‌ ടി വി 2012 ജൂലൈ മുതല്‍ നിങ്ങളുടെ ടെലിവിഷനില്‍ ലഭ്യമാകും
ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന ഓര്‍ത്തഡോക്‌സ്‌ ടിവി യുടെ പ്രവര്‍ത്തനങ്ങള്‍ കൂടതല്‍ വിപുലീകരിക്കാനായി ഡയറക്ടര്‍ ബോര്‍ഡ്‌ തീരുമാനിച്ചു. കേരളത്തിലും, ഗള്‍ഫിലും, അമേരിക്കയിലും ഓഫീസും, സ്റ്റുഡിയോ സജ്ജീകരണങ്ങളും ഇതിനകം ആരംഭിച്ചു കഴിഞ്ഞു
ഇപ്പോള്‍ ഇന്റെര്‍നെറ്റിലൂടെ നടത്തുന്ന ടി.വി. സംപ്രേക്ഷണം Roku , Android box എന്നിവകളിലൂടെ IP TV സാധാരണ ടി . വി . യിലും ലഭ്യമാകും. കേരളത്തില്‍ നിന്നും സംപ്രേഷണം ചെയ്യുന്ന Asianet , India Vision ,Reporter,Kairali , Jeevan , Jaihind , MCN തുടങ്ങി 15 മലയാളം ചാനലുകളും ഇതിനോടൊപ്പം ലഭ്യമാകും. 6 മണിക്കൂര്‍ വീതമുള്ള നാല്‌ സ്ലോട്ടുകളായി ഒരു ദിവസം പ്രോഗ്രാം പ്രക്ഷേപണം ചെയ്യാനും അത്‌ മൂലം ലോകത്തിന്‍റെ എല്ലാ ഭാഗത്തുമുള്ള വിശ്വാസികള്‍ക്കും പ്രോഗ്രാം കാണുവാന്‍ സാധിക്കും. ഓര്‍ത്തഡോക്‌സ്‌ ടി വിയുടെ ചെയര്‍മാനായി പുലികോട്ടില്‍ ഗീവര്‍ഗീസ്‌ മാര്‍ യുലിയോസ്‌ മേത്രപോലീത്തായും, സി.ഇഓ ആയി ഫാ. ജോണ്‍സണ്‍ പുഞ്ചകോണവും , സി .എഫ്‌ .ഓ ആയി പുലികോട്ടില്‍ ജോയിയും, സെക്രടറിയായി ചാര്‍ളി പടനിലവും, മാര്‍ക്കറ്റിംഗ്‌ ഡയറകടെര്‍സ്‌ ആയി ഡീക്കന്‍ ജോര്‍ജ്‌ പൂവത്തൂര്‍ (USA , Far East , Europe), മാത്യൂസ്‌ ജോണ്‍ (UAE , INDIA ) എന്നിവരും, പ്രോഗ്രാം ഡയറക്ടര്‍ ആയി മാത്യു നൈനാന്‍ (Muscat ) പ്രവര്‍ത്തിക്കുന്നു .
വിശുദ്ധ കുര്‍ബാന , ഓര്‍ത്തഡോക്‌!സ്‌ വിശ്വാസം ബൈബിള്‍ സ്റ്റഡി, പ്രസംഗങ്ങള്‍ , ഓറിയന്റല്‍ ഓര്‍ത്തഡോക്‌!സ്‌ പ്രോഗ്രാമുകളും ,അധ്യാല്‌മിക സംഘടനകളുടെ ക്രിസ്‌തീയ പരിപാടികള്‍ , ക്രിസ്‌തീയ പാട്ടുകള്‍ എന്നിവയ്‌ക്ക്‌ മുന്‍ഗണന നല്‌കിയായിരിക്കും പ്രോഗ്രാമുകള്‍. ജൂലൈ മുതല്‍ സഭാ വാര്‍ത്തകള്‍ , ചര്‍ച്ചകള്‍, വിശകലനങ്ങള്‍ എന്നിവ ഉള്‍പെടുത്തി വാര്‍ത്താധിഷ്ട്ടിത പരിപാടികളും ആരംഭിക്കും. ലോകത്തിന്‍റെ ഏതു ഭാഗത്തുനിന്നും iPhone , iPod , Video phone, Skype Video conference എന്നിവയിലൂടെ ആര്‍ക്കും എവിടെനിന്നും തത്സമയം വാര്‍ത്തകള്‍ അയക്കുവാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.
വാര്‍ത്തകള്‍ ഇമെയില്‍ ആയി ആയക്കാം Email:orthodoxtv.in@gmail.com
Skype : punchakonam
www.orthodoxtv.in