Adoor - ( അടൂര്‍ ) : A Door to Heaven in God’s Own Country

പത്തനംതിട്ട ജില്ലയിലുള്ള ഒരു പട്ടണമാണ് അടൂര്‍. ദാനം കിട്ടിയ നാട് എന്നര്‍ത്ഥം വരുന്ന 'അടര്‍ന്ന് കിട്ടിയ ഊര്' എന്ന പദം ലോപിച്ചാണ് അടൂര്‍ എന്ന പേരുണ്ടായതെന്ന് കരുതുന്നു. അടൂര്‍ ഭാസി, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയ പല പ്രശസ്തരുടെയും ജന്മസ്ഥലം അടൂരാണ്. തിരുവനന്തപുരത്തിനും എറണാകുളത്തിനും മദ്ധ്യേ ആണ് അടൂരിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം. അടൂരിലെ പുരാതനമായ ഭഗവതീക്ഷേത്രത്തില്‍ അമൂല്യമായ ചില ശിലാശില്പങ്ങളുണ്ട്. എല്ലാ വര്‍ഷവും ഫെബ്രുവരിയിലാണ് ഭഗവതീക്ഷേത്രത്തിലെ ഉത്സവം. കേരള തനതു കലാ അക്കാദമി(The Kerala institute of folklore and folk arts) ഇവിടെ സ്ഥിതി ചെയ്യുന്നു. ശ്രീകൃഷ്ണന്റെ പാര്‍ത്ഥസാരഥി ക്ഷേത്രം അടൂരിലെ പ്രശസ്തമായ മറ്റൊരു ക്ഷേത്രമാണ്.

അടൂര്‍ വില്ലേജുപരിധിയില്‍ സ്ഥിതി ചെയ്യുന്ന അടൂര്‍ നഗരസഭയ്ക്ക് 20.42 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് പന്തളം തെക്കേക്കര, കൊടുമണ്‍ പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് ഏഴംകുളം പഞ്ചായത്തും, തെക്കുഭാഗത്ത് ഏനാത്ത് പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് പള്ളിക്കല്‍ പഞ്ചായത്തുമാണ് അടൂര്‍ നഗരസഭയുടെ അതിരുകള്‍ . താഴ്വരകളും, ചരിവു പ്രദേശങ്ങളും, സമതലങ്ങളും നിറഞ്ഞതാണ് ഈ പ്രദേശത്തിന്റെ ഭൂപ്രകൃതി. മണല്‍ മണ്ണും, ചരല്‍ മണ്ണും, ചെമ്മണ്ണും, വെട്ടുകല്ല് മണ്ണും, എക്കല്‍ മണ്ണുമാണ് ഇവിടെ കണ്ടുവരുന്ന പ്രധാന മണ്‍തരങ്ങള്‍ . അട്ടിപ്പേറായി നല്‍കിയ ദേശം എന്ന അര്‍ത്ഥത്തിലുള്ള “അടു”, “ഊര്‍ ” എന്നീ രണ്ടു ദ്രാവിഡ സംജ്ഞകളില്‍ നിന്നാണ് അടൂര്‍ എന്ന സ്ഥലനാമം ഉണ്ടായതെന്ന് അനുമാനിക്കപ്പെടുന്നു. 1982 നവംബര്‍ ഒന്നാം തീയതി പത്തനംതിട്ട ജില്ല രൂപീകരിക്കുന്നതു വരെ കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ താലൂക്കിലാണ് അടൂര്‍ ഉള്‍പ്പെട്ടിരുന്നത്. 19-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ തന്നെ അടൂര്‍ ഒരു റവന്യൂ സബ്ഡിവിഷനായിരുന്നു. 1990 ഏപ്രില്‍ ഒന്നാം തീയതിയാണ്, അതുവരെ പഞ്ചായത്തായിരുന്ന അടൂര്‍ , മുനിസിപ്പാലിറ്റിയായി ഉയര്‍ത്തപ്പെട്ടത്. തുടര്‍ന്ന് പഞ്ചായത്തുകമ്മിറ്റിയെ പിരിച്ചുവിടുകയും സ്പെഷ്യല്‍ ഓഫീസറുടെ കീഴില്‍ നഗരസഭ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. മുനിസിപ്പാലിറ്റിയായ ശേഷം, 1995-ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ചക്കനാട്ടു രാജേന്ദ്രന്‍ അടൂര്‍ നഗരസഭയുടെ ആദ്യ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.

Adoor (അടൂര്‍) is one of the most decorated towns in Kerala, which is located to midway of foremost cities like Trivandrum and Cochin. Bright citizens of Adoor are living an appreciated and peaceful life all over the Globe.

This group has been formed with a generous desire to bring all of them together to enjoy and to get up-to-date information about the happenings in this small beautiful town.

I request all those who are residing in Adoor and those who have roots in this small town to join this Group. All well-wishers and people who are directly or indirectly associated to this gorgeous town are also requested to join this Group.

Here Members can also advertise their Business related information, Functional announcements etc. associated to Adoor.

Any post to defame a person or association will strictly not be allowed in this Group.

Members co-operation are requested to avoid spam and misuse of this group.