ഞാനെടുത്ത ഫോട്ടോകൾ

ഗലീലിയോ പറഞ്ഞത് പോലെ "ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു" അതോ...ടൊപ്പം സമയവും. നഷ്ടപ്പെട്ട നിമിഷങ്ങള്‍ തിരിച്ചുകിട്ടുക അസാധ്യം.. അതുകൊണ്ട് തന്നെ ചില നിമിഷങ്ങള്‍ നമുക്ക് ഭാവിയിലേക്ക് കരുതി വെക്കേണ്ടതുണ്ട്...

ജീവിതത്തിന്‍റെ ചുറ്റുപാടുകളില്‍ നിന്നും നിങ്ങള്‍ ഒപ്പിയെടുത്ത ഫോട്ടോകള്‍ ലോകത്തെ കാണിക്കാന്‍ ഒരിടം...

1,ഈ ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്യുന്ന ഫോട്ടോകള്‍ എല്ലാ അര്‍ത്ഥത്തിലും ഫോട്ടോ ഗ്രാഫറുടെ സ്വന്തം ആയിരിക്കണം.

2,ഒരു ദിവസം ഒരു മെമ്പറിന് രണ്ട് ഫോട്ടോകള്‍ വരെ ആണ് അനുവദനീയം ......

3,ഹാര്ഡ് ഡ്രൈവില്‍ നിന്നും നേരിട്ട് അപ്ലോഡ് ചെയ്യുന്ന ഫോട്ടോകള്‍ അല്ലാതെ ഫോട്ടോ ആല്‍ബങ്ങളില്‍ നിന്നുള്ള ലിങ്കുകളോ ഷെയറുകളോ അനുവതനീയമല്ല. ഗ്രൂപ്പിനെ പരസ്യങ്ങള്‍ പതിക്കാനുള്ള വേദിയായി കാണരുത്. അത്തരത്തില്‍ പോസ്റ്റ്‌ ഇടുന്നവരെ ബാന്‍ ചെയ്യുന്നതാണ്‌.

4, മറ്റു സൈറ്റുകളില്‍ നിന്ന് കോപ്പി ചെയ്തതോ ഡൌന്‍ലോഡ് ചെയ്തതോ കൂട്ടുകാര്‍ ഷെയര്‍ ചെയ്ത ഫോട്ടോകള്‍ എന്ന നിലയിലും മറ്റും പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നീക്കപ്പെടുന്നതും പോസ്റ്റ്‌ ചെയ്യുന്ന മെമ്പറെ ഗ്രൂപ്പില്‍ തുടരാന്‍ അയോഗ്യന്‍ ആക്കുന്നതും ആണ് ...

5,കലാമൂല്യം ഉണ്ടെന്നും മറ്റുള്ളവരെ കാണിക്കണം എന്നും തോന്നുന്നതുമായ ഫോട്ടോകള്‍ കൃത്യമായി എഡിറ്റ്‌ ചെയ്തു പോസ്റ്റ്‌ ചെയ്യാന്‍ ഓരോ മെമ്പറും ശ്രദ്ധിക്കേണ്ടതാണ്.

6,ഒരേ സ്വഭാവം ഉള്ള ഫോട്ടോകള്‍ ഒന്നില്‍ കൂടുതല്‍ തവണ പോസ്റ്റ്‌ ചെയ്യുന്ന പ്രവണത ഒഴിവാക്കേണ്ടതാണ്.

7,ഫോട്ടോ പോസ്റ്റുകൾക്ക് കമന്റായി വിലകുറഞ്ഞ രീതിയിൽ ഉള്ള ഫോട്ടോ കമന്റ്സ് ആയി ഇടുന്നത് ഒഴിവാക്കേണ്ടതാണ്.
ഫോട്ടോ പോസ്റ്റുകളിൽ നേരം കളയാൻ വേണ്ടി മാത്രമുള്ള, അല്ലെങ്കിൽ അനാരോഗ്യകരമായ ചർച്ചകൾ അനുവദിക്കുന്നതല്ല.
വ്യക്തിഹത്യയോ നിലവാരം കുറഞ്ഞ ചര്‍ച്ചയോ യാതൊരു കാരണവശാലും അനുവദനീയം അല്ല ..

8,കോപ്പി ചെയ്യുന്ന പോസ്റ്റുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ മാന്യ മെംബേര്‍സ് അത് വേറെ ഒരു പോസ്റ്റ്‌ ആക്കി ഇടാതെ അട്മിന്കളുടെ ശ്രദ്ധയില്‍ പെടുത്തെണ്ടാതാണ് ....

9. എന്തെങ്കിലും ഒരു ചിത്രം പോസ്റ്റ്‌ ചെയ്ത ശേഷം, ഇതെന്താണ്, ഇതിന്റെ പേര് പറയാമോ തുടങ്ങിയ തലക്കെട്ടുള്ള പോസ്റ്റുകൾ അനുവദനീയമല്ല. ക്യാപ്ഷന്‍ സ്വന്തമായി ഇടുക, ക്യാപ്ഷന്‍ ഗ്രൂപ്പ് മേമ്ബെഴ്സിനോട് ചോദിക്കുന്ന പ്രവണതയും ഒഴിവാക്കുക.

10,ഗ്രൂപ്പിലേക്ക് മെമ്പര്‍മാരെ ചേര്‍ക്കുക എന്നത് എല്ലാ മെമ്പര്‍മാര്‍ക്കും ചെയ്യാമെങ്കിലും അതിനു അംഗീകാരം നല്‍കുന്നതും നല്കാതിരിക്കുന്നതും ആവശ്യമെന്ന് തോന്നിയാല്‍ ഒരു മെമ്പറെ ഗ്രൂപ്പില്‍ നിന്നും പുറത്താക്കുന്നതിനുമുള്ള അധികാരം അഡ്മിനുകളില്‍ നിക്ഷിപ്തമാണ്.

11. ഗ്രൂപ്പിലോ പുറത്തോ ഉള്ള ആരെ എങ്കിലും Abuse ചെയ്യുകയോ Misbehave ചെയ്യുകയോ ചെയ്‌താൽ ആ വെക്തിയെ ഗ്രൂപ്പീന്നു ബാൻ ചെയ്യുന്നതായിരിക്കും

12. ഫോട്ടോയ്ക്ക് കാപ്ഷൻ കൊടുക്കുമ്പോൾ ഫോട്ടോയിലെ തീമുമായി ബന്ധമില്ലാത്ത അനാരോഗ്യകരമായ പദങ്ങൾ ഒഴിവാക്കേണ്ടതാണ്

13, എന്തെങ്കിലും വൈറസ്‌ കാരണമൊക്കെ അവര്‍ അറിയാതെ തന്നെ വൈറസ്‌ ലിങ്കുകള്‍ പോസ്റ്റ്‌ ചെയ്യപ്പെട്ടാല്‍ ഗ്രൂപ്പിലെ മറ്റു അംഗങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് അവരെ ഗ്രൂപ്പില്‍ നിന്നും മാറ്റി നിര്‍ത്തുന്നതാണ്.

ഗ്രൂപ്പ്‌ നിയമാവലി :
https://www.facebook.com/groups/myveryownclicks/permalink/969326716524068/
Complaint Box :
https://www.facebook.com/groups/myveryownclicks/permalink/973147246142015/